ഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത് റേഡിയോ പ്രഭാഷണത്തില്‍ ഇത്തവണ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പങ്കുചേരും. ഒബാമ പങ്കെടുക്കുന്ന മന് കി ബാത് റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേന്നാണ് സംപ്രേഷണം ചെയ്യുക. ട്വിറ്റര്‍ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഈ വിവരം പുറത്തുവിട്ടത്. എല്ലാ മാസവും മോദി നടത്തുന്ന റേഡിയൊ പരിപാടിയാണ് മന് കി ബാത്്
എന്ന ഹാഷ്ടാഹില് ഞായര്‍ വരെ ഇന്ത്യയിലെ ജനങ്ങള്‍ക്കും ഒബാമയോടും മോദിയോടും ചോദ്യങ്ങള്‍ ചോദിക്കാം. ഇരുവരും തങ്ങളുടെ ചിന്തകള്‍ ഒരുമിച്ചു പങ്കുവയ്ക്കുമെന്ന് മോദി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
റിപ്പബ്ലിക് ആഘോഷങ്ങളില്‍ അതിഥിയാകുന്ന ഒബാമ ഞായര്‍ രാവിലെയാണ് ഇന്ത്യയിലെത്തുക. മുന്ന് ദിവസം അദ്ദേഹം ഇവിടെ തങ്ങും. തുടര്‍ന്ന് 27ന് തെക്കന്‍ ഡല്‍ഹിയില്‍ 2,000 പേരടങ്ങുന്ന സംഘത്തെ ഒബാമ അഭിസംബോധന ചെയ്യും. നിരവധി കമ്പനിമാരുടെ സിഇഒമാരുമായി മോദിയും ഒബാമയും ചര്‍ച്ച നടത്തുന്നുണ്ട് ആഗ്രയിലെ താജ്മഹലും ഒബാമ സന്ദര്‍ശിക്കും.
ഇന്ത്യ അമേരിക്ക നയതന്ത്ര-വാണിജ്യതലത്തില്‍ ഏറെ നിര്‍ണായകമാകും മോദി ഒബാമ കൂടിക്കാഴ്ചകള്‍ എന്നാണ് വിലയിരുത്തല്‍.
Discussion about this post