വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയ്യദിനെതിരെ പാകിസ്ഥാന് നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക. ഹാഫിസ് സയ്യിദിനെതിരെ കേസുകളില്ലെന്നാണ് പാകിസ്ഥാന് സര്‍ക്കാറിന്റെ വാദം. കഴിഞ്ഞ ആഴ്ചകളില്‍ അയാളെ കുറിച്ച് നാം ചര്‍ച്ച ചെയ്തതാണ്. വിദേശ ഭീകര സംഘടനയുടെ ഭാഗമാണ് ഹാഫിസ് സയ്യിദ്. 2008 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയാണ് അയാളെന്നും യു.എസ് ഔദ്യോഗിക വക്താവ് ഹെതര്‍ നേര്ട്ട് പറഞ്ഞു.
ഹാഫിസ് സയ്യിദിനെതിരെ നടപടി എടുക്കാനാവില്ല, കാരണം അദ്ദേഹത്തിനെതിരെ കേസില്ലെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഒരു ടി.വി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് യു.എസ് രംഗത്തെത്തിയത്.
Discussion about this post