കാസര്‍കോട്: കഞ്ചാവ് വില്‍പ്പന നടത്തിയ എസ്എഫ്ഐ നേതാവ് അറസ്റ്റില്‍. തൊണ്ടി സഹിതം ആണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഗവ:കോളേജിലെ എസ്എഫ്ഐ മുന്‍ യൂണിറ്റ് പ്രസിഡന്റും കണ്ണൂര്‍ ആറളം സ്വദേശിയുമായ ഷാന്‍ സെബാസ്റ്റിനാണ് പോലീസ് പിടിയിലായത്. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗലാപുരത്തു വിദ്യാര്‍ത്ഥിയാണ് ഇയാള്‍.
എസ്എഫ്ഐക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കാസര്‍കോട് ഗവ: കോളേജില്‍ നിന്നാണ് എസ്എഫ്ഐ നേതാവിനെ തന്നെ കഞ്ചാവുമായി പോലീസ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് ഗവ. കോളേജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണ് പിടിയിലായ ഷാന്‍ സെബാസ്റ്റ്യന്‍. കാസര്‍കോട് നിന്നും മംഗലാപുരത്തെ കോളേജിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ ഇരുവരും പോലീസ് പിടിയിലാവുകയായിരുന്നു. ഇതിനായി ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക്കും പിടികൂടിയിട്ടുണ്ട്.
കുമ്പള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് തലവന്‍ മുന്നയുടെ ഏജന്റാണ് ഷാന്‍ സെബാസ്റ്റിയന് എന്നാണു പോലീസിന്റെ നിഗമനം. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ടൗണ്‍ പോലീസ് വ്യക്തമാക്കി.
Discussion about this post