മൗണ്ട് മോംഗനുയി: അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദുര്‍ബലരായ സിംബാബ്വയെ 10 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ ആറ് പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി. രണ്ടു വിജയങ്ങള്‍ നേടി നാല് പോയിന്റ് സ്വന്തമാക്കിയ ഓസ്ട്രേലിയയും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സിംബാബ് വെയുടെ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. 36 റണ്‍സ് മില്‍ട്ടണ്‍ സൂമ്പയാണ് ടോപ്പ് സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി അനുകുള്‍ റോയി നാല് വിക്കറ്റ് വീഴ്ത്തി.
ചെറിയ വിജയലക്ഷ്യമായതിനാല്‍ ഓപ്പണിംഗ് ജോഡി മാറിയാണ് ഇന്ത്യ ബാറ്റിംഗിനെത്തിയതെങ്കിലും ആക്രമണത്തിന് കുറവൊന്നും സംഭവിച്ചില്ല. സുബ്മാന്‍ ഗില്‍ (90), ഹാര്‍വിക് ദേശായി (56) എന്നിവര്‍ ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. 59 പന്തില്‍ 14 ഫോറും ഒരു സിക്സും ഉള്‍പ്പടെയാണ് ഗില്‍ 90 റണ്‍സ് അടിച്ചത്. 21.4 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ഗില്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
Discussion about this post