കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ കണ്ണവം സ്വദേശി ശ്യാമ പ്രസാദിന്റെ കൊലപാതകത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാറക്കണ്ടം സ്വദേശി മുഹമ്മദ് (20), സലിം (26), അളകാപുരം സ്വദേശി അമീര്‍ (25), പാലയോട് സ്വദേശി ഹാഷിം (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ശ്യം പ്രസാദ് കൊല്ലപ്പെട്ടത്.
കൊമ്മേരിയിൽനിന്ന് അക്രമത്തിനുശേഷം സംഘം നെടുംപൊയിൽ ഭാഗത്തേക്ക് പോയതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞതനുസരിച്ച് പേരാവൂർ സി.ഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് മേഖലയിൽ പരിശോധന നടത്തിയിരുന്നു.
ഇതിനിടെ ബാവലി അന്തർസംസ്ഥാന പാതവഴി കർണാടകയിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ച് തലപ്പുഴ സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. ഇതനുസരിച്ച് തലപ്പുഴ പൊലീസ് നടത്തിയ പരിശോധനയിലാണ് അക്രമിസംഘം സഞ്ചരിച്ച കാർ ഉൾപ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ ഇവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.
Discussion about this post