കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ്. ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. കെ. പി രാമചന്ദ്രന്‍, അഡ്വ. സി രാജേന്ദ്രന്‍ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആമി എന്നാണ് കമല്‍ വ്യക്തമാക്കിയിരിക്കുന്നതും. ആ സാഹചര്യത്തില്‍ അന്ത്യനാളുകളില്‍ അവര്‍ അനുഭവിച്ച സംഘര്‍ഷങ്ങളും സംഭവികാസങ്ങളും ഹിന്ദുആചാര പ്രകാരം അന്ത്യ കര്‍മ്മങ്ങള്‍ നടത്തണമെന്ന അഭിലാഷവും എല്ലാം ചിത്രത്തിലും ഉള്‍പ്പെടുത്തണം. അവരുടെ ജീവിത ചരിത്രത്തില്‍ മാറ്റം വരുത്താന്‍ കമലിന് അവകാശമില്ല. മാധവിക്കുട്ടിയുടെ യഥാര്‍ഥ ജീവിതം വേണം ചിത്രത്തിലും. അല്ലെങ്കില്‍ അത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്നും അവരുടെ അവസാനകാലം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
വിവാഹ വാഗ്ദാനം നല്‍കി അബ്ദുള്‍ സമദ് സമദാനി മാധവിക്കുട്ടിയെ മതംമാറ്റുകയായിരുന്നു. അവസാന നാളുകളില്‍മാധവിക്കുട്ടിക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങണമെന്നും ഹിന്ദു ആചാരപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യണമെന്നും ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്‍ ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി കാരണം നടന്നില്ല. എന്നി കാര്യങ്ങളും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ വിവാദ ചിത്രത്തില്‍ നിന്ന് വിദ്യാ ബാലന്‍ പിന്മാറിയിരുന്നു. നടന്‍ പൃഥിരാജും വിട്ടു നിന്നു. മാധവികുട്ടിയുടെ ജീവിതത്തോട് നീതി പുലര്‍ത്തുന്നതല്ല ആമിയുടെ ചിത്രീകരണം എന്ന ആക്ഷേപം സിനിമയുടെ തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു.
Discussion about this post