തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയുടെ ബിജെപി പ്രവേശനത്തിന് വഴിയൊരുങ്ങുന്നു. സുരേഷ്‌ഗോപിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയിലേക്കുള്ള വരവ് സംബന്ധിച്ച തീരുമാനം സുരേഷ്‌ഗോപി ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
നേരത്തെ സുരേഷ്‌ഗോപി ബിജെപിയിലേക്ക് വരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തിരുവനന്തപുരം ലോകാസഭ സീറ്റില്‍ വീണ്ടും തെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ സുരേഷ്‌ഗോപി സ്ഥാനാര്‍ത്ഥിയാകുമെന്നും ചര്‍ച്ചകളുണ്ടായിരുന്നു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിയാകാന്‍ തയ്യാറാണെന്ന് സുരേഷ്‌ഗോപിയും പറഞ്ഞു.
Discussion about this post