മെയ്ക് ഇന്‍ ഇന്ത്യയുമായി പ്രതിരോധമേഖലയിലെ ഏറ്റവും വലിയ കരാറിന് വേദിയൊരുങ്ങുന്നു. 56 എയര്‍ ക്രാഫ്റ്റുകള്‍ നിര്‍മ്മിച്ചു നല്കുന്ന കരാറില്‍ ഉടന്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 15000 കോടി രൂപയുടെ പദ്ധതിയ്ക്ക് ഉടന്‍ തുടക്കമാകും.എവറോ ഫ്ലീറ്റ് എയര്‍ക്രാഫ്റ്റിന് പകരമായാണ് എയര്‍ ബസ് സി-295 സേന സ്വന്തമാക്കുക.
56 എയര്‍ ബസ് സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുക. 56 പോര് വിമാനങ്ങളില്‍ 16 എണ്ണം യൂറോപ്പില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യും. ബാക്കിയുള്ളവ ടാറ്റയില്‍ നിന്ന് വാങ്ങും.
വിലയും മറ്റും സംബന്ധിച്ച് ധാരണയായ ശേഷം സംയുക്ത സംരംഭമായി പദ്ധതിയ്ക്ക് തുടക്കം കുറിക്കുമെന്നും, താമസിയാതെ ഇതെല്ലാം പൂര്‍ത്തിയാകുമെന്നും പ്രതിരോദ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് ഏറെ നിര്‍ണായകമായ കരാറിനാണ് പ്രതിരോധവകുപ്പ് തയ്യാറെടുക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്കായി പോര് വിമാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതടക്കമുള്ള നിര്‍ണായക മുന്നേറ്റത്തിന്റെ ആദ്യ ചുവടുവെപ്പാണ് ഈ കരാര്‍.
Discussion about this post