മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമി എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്ന് കോടതി വ്യക്തമാക്കി. ഇടപ്പള്ളി സ്വദേശി കെപി രാമചന്ദ്രനാണ് ഹര്‍ജി നല്‍കിയിരുന്നത്. മാധവികുട്ടി കമല്ല സുരയ്യായി മാറിയ കഥ പറയുമ്പോള്‍ സിനിമ ചരിത്രത്തോട് നീതി പുലര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കില്‍ മതസ്പര്‍ദ്ധയ്ക്ക് അത് ഇടയാക്കുമെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post