കോല്‍ക്കത്ത: ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ എടികെയ്ക്കെതിരെ സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനു സെമി സാധ്യത മങ്ങി. ഇനിയുള്ള എല്ലാ കളികളും ജയിച്ചാല്‍ മാത്രമേ സാധ്യത നിലനിര്‍ത്താനാവു. നിര്‍ണായക മത്സരത്തില്‍ രണ്ടു ഗോളുകളാണ് ഇരുടീമുകളും നേടിയത്. 36ാം മിനിറ്റില്‍ ഗുയോണ്‍ ബാല്‍വിന്‍സണിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് നാല് മിനിറ്റു മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. മലയാളി താരം പ്രശാന്താണ് ഗോളിന് വഴിയൊരുക്കിയത്. എന്നാല്‍ 38ാം മിനിറ്റില്‍ റയാന് ടെയ്ലറിന്റെ ലോംഗ് ഷോര്‍ട്ടിലൂടെ കൊല്‍ക്കത്ത തിരിച്ചടിച്ചു. ഇരുടീമുകളും പിന്നീട് ഗോളിനായി പൊരുതിയെങ്കിലും ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ബെര്‍ബറ്റോവിലൂടെ വീണ്ടും മുന്നിലെത്തിയ കേരളത്തിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്കു കരിനിഴലായി 75ാം മിനിറ്റില്‍ ടോം തോര്‍പ്പെ എടികെയുടെ രണ്ടാം ഗോള്‍ നേടി. ബ്ലാസ്റ്റേഴ്സിന്റെ ഇയാന്‍ ഹ്യൂമും സന്ദേശ് ജിങ്കനും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങിയത്.
Discussion about this post