മെല്‍ബണ്‍: ഓസ്ട്രലിയയിലെ മെല്‍ബണില്‍ കന്യകാത്വം നഷ്ടപ്പെടുമെന്നു കാട്ടി പെണ്‍കുട്ടികളുടെ ഓട്ടം വിലക്കിയ സ്കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലീം സ്കൂളായ അല്‍ തഖ്വായിലെ പ്രിന്‍സിപ്പല്‍ ഒമര്‍ ഹല്ലാക്സിനെതിരെയാണ് അന്വേഷണം.
സ്കൂളിലെ പെണ്‍കുട്ടികളെ 2013-14 വര്‍ഷങ്ങളില്‍ നടന്ന ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രിന്‍സിപ്പല്‍ വിലക്കിയതായാണ് വിവദമായത്. സ്കൂളിലെ മുന്‍ അധ്യാപകനാണ് സംഭവം പുറത്ത് വിട്ടത്.
സ്കൂളിനെതിരെ അന്വേഷണം നടക്കുന്നതായി സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രി ജെയിംസ് മെര്‍ലിനോ സ്ഥിരീകരിച്ചു. കടുത്ത മതവിശ്വാസം പുലര്‍ത്തുന്നതിനാലാണ് പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ ക്രോസ് കണ്ട്രി അടക്കമുള്ള മത്സരങ്ങളില്‍ വിലക്കിയത് എന്നാണ് വെളിപ്പെടുത്തല്‍. കൂടാതെ സോക്കര്‍ പോലുള്ള കളികളില്‍ നിന്നും പെണ്‍കുട്ടികള്‍ മാറിനില്‍ക്കാനും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. ഇത്തരം കളികളില്‍ ഏര്‍പ്പെടുമ്പോള്‍ കാലിനേല്‍ക്കുന്ന മുറിവ് വന്ധ്യതയ്ക്ക് കാരണമാകുമെന്ന് ഭയപ്പെടുത്തിയാണ് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തിയത്.
അതേസമയം ഏതെങ്കിലും തരത്തില്‍ പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ഏകദേശം 1,700 ഓളം കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്.
അടുത്തിടെ ഐസിസ് ഓസ്ട്രേലിയയില്‍ വേരുറപ്പിക്കാന്‍ ശ്രമം നടത്തുന്നതിനാല്‍ മുസ്ലീം സമൂത്തിനെതിരെ ഓസ്ട്രേലിയയില്‍ വംശീയ അധിക്ഷേപം പതിവാകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആക്ഷേപമെന്നും വിമര്‍ശനമുണ്ട്.
Discussion about this post