തിരുവനന്തപുരം : എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയ സിപിഎം ഗുണ്ടകളെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് .സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ലെന്നു വ്യക്തമാക്കുന്നതാണ് മട്ടന്നൂരിലെ കൊലപാതകമെന്നും ചെന്നിത്തല പറഞ്ഞു.
അധികാരത്തിന്റെ മുഷ്ക്ക് ഉപയോഗിച്ചാണ് ക്രിമിനലുകള്‍ അഴിഞ്ഞാടുന്നതെന്നും ഷുഹൈബിനെ ഇല്ലാതാക്കിയതിലൂടെ നാടിന്റെ സമാധാനത്തെയാണ് കൊലയ്ക്ക് കൊടുത്തതെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആരോപിച്ചു. കൊലയാളി_പാര്‍ട്ടി_സിപിഎം എന്ന ഹാഷ്ടാഗോടെയാണ് ചെന്നിത്തലയുടെ കുറിപ്പ്.
ചെന്നിത്തലയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
https://www.facebook.com/rameshchennithala/photos/a.829504060441435.1073741906.163012950423886/1759047970820368/?type=3&theater
Discussion about this post