തിരുവനന്തപുരം:- സംസ്ഥാനത്ത് ബവ്റേജസ് ഔട്ട്ലറ്റുകളില് തിരക്കു നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കുടുതല്‍ കൗണ്ടറുകള്‍ തുടങ്ങാന്‍ തീരുമാനം. സ്ഥല സൗകര്യമുള്ളതും ഏറ്റവുമധികം തിരക്കുള്ളതുമായ 100 ഔട്ട്ലെറ്റുകളിലാണു പുതിയ കൗണ്ടറുകള്‍ തുറക്കുക. സര്‍ക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ഒരോ വര്‍ഷവും 10% ബവ്റിജസുകള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു.നിലവില്‍ പത്തു ശതമാനം ബവ്റേജുകള് പുട്ടുകയും ഇത് തുടര്‍ നടപടിയായി സ്വീകരിക്കുകയും ചെയ്യും.
ഈ പശ്ചാത്തലത്തില്‍ വലിയ തിരക്കാണ് അവശേഷിക്കുന്ന ബവ്റേജസുകളില് ഉണ്ടാകുന്നത്. ഇതു പല സ്ഥലങ്ങളിലും ക്രമസമാധനപ്രശ്നമായി മാറുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. പുതിയ തീരുമാനത്തോടെ സംസ്ഥാനത്ത് ബവ്റേജസ് വഴിയുള്ള മദ്യവില്‍പ്പന കൂടാനാണു സാധ്യത.
Discussion about this post