സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന അശ്ലീല പോസ്റ്റുകള്‍ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് ആര്.എം.പി നേതാവ് കെ.കെ രമ. താന്‍ മാത്രമല്ല,പൊതു രംഗത്തിറങ്ങുകയും അനീതികളെ ചെറുക്കുകയും ചെയ്യുന്ന മുഴുവന്‍ സ്ത്രീകളും നേരിടുന്ന വിഷയമാണിത്. സ്ത്രീകളുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലൈംഗികമായി അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റുകള്‍ ഇടുക എന്നത് സ്ഥിരം രീതിയാണ്. തന്നെ സംബന്ധിച്ചിടത്തോളം അതൊന്നും തെല്ലും മനോബലം തകര്‍ക്കില്ല. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുകയും അവര്‍ പൊതുരംഗത്ത് വരണം എന്ന് പറയുകയും ചെയ്യുന്ന പുരോഗമനവാദികളായ ആളുകളുള്ള സി.പി.ഐ.എമ്മാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.അവരുടെ സംഘടനയ്ക്കെതിരെ പറയുമ്പോള്‍ സ്ത്രീയും പുരുഷനുമില്ല. തങ്ങള്‍ക്കെതിരെ പറഞ്ഞാല്‍ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ ഏത് വിധേനെയും കായികമായും മാനസികമായും അടിച്ചമര്‍ത്തണമെന്നാണ് അവര്‍ കരുതുന്നതെന്നും രമ പറഞ്ഞു.
പൊലീസിലോ സൈബര്‍ സെല്ലിലോ പരാതി കൊടുക്കുന്നില്ലെന്നും രമ പറഞ്ഞു. പരാതി കൊടുത്തിട്ട കാര്യമില്ല. മുന്‍പ് പ്രത്യക്ഷമായി ഇത്തരം ആക്രമണമുണ്ടായിട്ടും തനിക്കെതിരെ വന്ന വാര്‍ത്തയ്ക്കെതിരെ പരാതി കൊടുത്തിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Discussion about this post