ടെഹ്റാന്: ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മെഹ്റാനില് നിന്ന് പറന്നുയര്‍ന്ന് ഇരുപത് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നു വീണു. പര്‍വത മേഖലയില്‍ ആണ് തകര്‍ന്നു വീണത്. ഇസ്ഫഹാന് പ്രവിശ്യയിലെ സാഗ്റോസ് പര്‍വത നിരയിലാണ് വിമാനം തകര്‍ന്നുവീണത്. 60 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.
ടെഹ്റാനില്‍ നിന്നും യസൂജിയിലേക്കു പോകുകയായിരുന്ന എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള ഹെലികോപ്റ്ററുകള്‍ക്ക് സംഭവ സ്ഥലത്തെത്താന്‍ കഴിയുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം ഉണ്ടാക്കുകയാണ്.
Discussion about this post