ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന് കനത്ത പ്രഹരമേല്പിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു പാക്കിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടു. കുപ്വാരയിലെ തങ്ധര്‍ മേഖലയില്‍ നടത്തിയ വെടിവയ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. പാക് സൈന്യം നടത്തിയ വെടിവയ്പിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കവെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍
ഇതോടെ ഈ വര്‍ഷംമാത്രം അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെ എണ്ണം 22 ആയി. ഒരിന്ത്യന്‍ സൈനികന് കൊലപ്പെടുമ്പോള്‍ പാക് സൈന്യത്തിന് നാല് പേര് നഷ്ടപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് ഇന്ത്യ പുറത്തുവിട്ടിരുന്നു.
Discussion about this post