ശ്രീലങ്കയിലുളള ത്രിരാഷ്ട്ര ട്വന്‍ടി-20 ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുണ്ടായിരുന്ന രണ്ട് താരങ്ങളെ ഒഴിവാക്കിയേക്കും. . ഇന്ത്യന്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രത് ഭുംറയുമാണ് പുറത്തിരിക്കുക. ഇരുവര്‍ക്കും പകരം ശര്‍ദുല്‍ താക്കൂറും ഉനാദക്തുമായിരിക്കും പകരക്കാരായി ശ്രീലങ്കക്ക് പറക്കുക.
എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷന് കമ്മിറ്റി അടുത്ത ഞായറാഴ്ച ചേരുന്ന യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച തീരുമാനമെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്രമമില്ലാതെ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നത് താരങ്ങള്‍ക്ക് അമിതഭാരമാകുമെന്നും പരിക്കിന് സാധ്യത വര്‍ധിപ്പിക്കുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും വിശ്രമം അനുവദിക്കുമെന്നാണ് സൂചന. ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് നേരത്തെ കോഹ്ലിയും ധോണിയുമെല്ലാം ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് ആറ് മുതലാണ് ഇന്ത്യയേയും ശ്രീലങ്കയേയും കൂടാതെ ബംഗ്ലാദേശും പങ്കെടുക്കുന്ന ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
Discussion about this post