മോഹന്‍ലാല്‍ നായകനാകുന്ന എം.ടി ചിത്രമായ രണ്ടാമൂഴത്തില്‍ ലോക പ്രശസ്ത താരം ജാക്കിചാനും എത്തുമെന്ന് സൂചനകള്‍. ഒടിയന് ശേഷം ശ്രീകുമാര്‍ മേനോന് ഒരുക്കുന്ന രണ്ടാമൂഴത്തിന്റെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. അജയ് ദേവഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ ജാക്കിചാനും ഉണ്ടാവുമെന്ന വാര്‍ത്തകള്‍ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന് എത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണാണെന്നും വാര്‍ത്തയുണ്ട്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. 100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്പത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കും. ജനുവരിയില്‍ സിനിമ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.എം.ിയുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരിലായിരിക്കും വിവിധ ഭാഷകളില്‍ റിലീസ് ചെയ്യുക
Discussion about this post