ഡല്‍ഹി: നേപ്പാളില്‍ നിന്ന് മടങ്ങിയെത്തിയ 30 അംഗസംഘത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന. ഡല്‍ഹി ഇന്ന് രാവിലെ വന്നിറങ്ങിയ സംഘത്തെ സ്വീകരിക്കാന്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആരുമെത്തിയില്ല.
എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിനിധികള്‍ നേപ്പാളില്‍ നിന്നുള്ള സംഘത്തെ സ്വീകരിക്കാനും, അവരുടെ തുടര്‍ യാത്ര സൗകര്യം ഉറപ്പ് വരുത്താനും വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് ആരുമെത്തിയില്ലെന്ന് സംഘത്തില്‍ നിന്നുള്ളവര്‍ പറഞ്ഞു.
കേന്ദ്ര അണ്ടര്‍ സെക്രട്ടറി മലയാളി സംഘത്തെ സമീപി്ച് കേരളത്തില്‍ നിന്ന് ആരും എത്തിയിട്ടില്ലെന്നും, സംഘം എത്തുന്ന കാര്യം എല്ലാ സംസ്ഥാന സര്‍ക്കാരുകളെയും അറിയിച്ചിട്ടുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് കേരള ഹൗസിലേക്ക് സംഘത്തെ അയക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാരും പട്ടാളവും നേപ്പാളില്‍ മികച്ച രക്ഷാ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. ഇന്ത്യ എയര്‍ഫോഴ്സ് മികച്ച സഹകരണമാണ് നല്‍കിയതെന്നും സംഘം പറഞ്ഞു.
അതേ സമയം ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെസി ജോസഫ് അറിയിച്ചു.
Discussion about this post