തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിന് സാധ്യത. എല്‍ഡിഎഫ്, യൂഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കെതിരെ ബിജെപിയും, വിഎസ്ഡിപിയും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കം അണിയറയില്‍ നടക്കുന്നു. വിഎസ്ഡിപിയോടും, പി.സി ജോര്‍ജ്ജിനോടും അടുത്ത കേന്ദ്രങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍
പി.സി ജോര്‍ജിന്റെ പിന്തുണയും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
സാമുദായിക സമവാക്യങ്ങള്‍ വിധി നിര്‍ണിക്കുന്ന അരുവിക്കരയില്‍ ശക്തി തെളിയിക്കാന്‍ ഇത്തരമൊരു സഖ്യത്തിന് കഴിയും. വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനെ പോലെ ഒരാളെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എസ്എന്‍ഡിപി, നാടാര്‍ സമുദായങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍.
ബിജെപിയ്ക്ക് മണ്ഡലത്തില്‍ നിലവില്‍ പതിനായിരത്തോളം വോട്ടുണ്ട്. ബിജെപിയെ കൂടെ കൂട്ടിയാല്‍ അത് വലിയ മുന്നേറ്റമാകുമെന്നാണ് വിലയിരുത്തല്‍. ബിജെപിയും, വിഎസ്ഡിപിയും ഒരുമിച്ചൊരു സ്ഥാനാര്‍ത്ഥി എന്ന നീക്കം സാധ്യമായില്ലെങ്കില്‍ വിഎസ്ഡിപി തനിച്ച് മത്സരിക്കാനും സാധ്യതയുണ്ട്.
അരുവിക്കരയില്‍ ഏത് വിധേനയും യൂഡിഎഫിന് പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് പിസി ജോര്‍ജ്ജിനുള്ളത്. ഇത് യഥാര്‍ത്ഥ്യമാക്കാനുള്ള നീക്കങ്ങള്‍ക്ക് ജോര്‍ജ്ജ് രഹസ്യമായ എല്ലാ പിന്തുണയും നല്‍കും.29 ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് പിസി ജോര്‍ജ്ജിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിന് മുന്‍പ് സംയുക്ത സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.
അതേസമയം ഇത്തരം നീക്കളൊന്നും ഇല്ലെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിശദീകരണം.
എന്നാല്‍ അവസാനനിമിഷം ഇത്തരമൊരു സഖ്യം ഉരുത്തിരിയാനുള്ള സാധ്യത തള്ളികളയാനാവില്ല എന്നാണ് വിലയിരുത്തല്‍. വിഎസ്ഡിപി, എസ്എന്‍ഡിപി സംഘടനകളുടെ പിന്തുണ ബിജെപിയ്ക്ക് ഭാവിയിലും ഗുണം ചെയ്യുമെന്നതിനാല്‍ അവരും ഈ വഴിയ്ക്ക് ചിന്തിക്കുമെന്നാണ് കണക്ക് കൂട്ടല്‍
Discussion about this post