പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികാരത്തിനായി മാവോയിസ്റ്റുകള്‍ തയ്യാറെടുക്കുന്നതായി സൂചന. അത്യാധുനിക ആയുധങ്ങള്‍ അടക്കം കൈവശമുള്ള മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കുമെന്ന് പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ കണക്കുകൂട്ടല്‍. മാവോയിസ്റ്റ് ആക്രമണ സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ മാവോയ്സ്റ്റ് സാന്നിധ്യമുള്ള വനമേഖലയില്‍ പോലിസ് ജാഗ്രതാ നിര്‍ദ്ദേശം നല്കി കഴിഞ്ഞു. പശ്ചാത്തലത്തില്‍ പോലീസ് ജാഗ്രതയിലാണ്. ആദിവാസി ഊരുകളില്‍ സ്വാധീനവും പിന്തുണയും വര്‍ദ്ധിപ്പിക്കുന്നതിന് ഈ സംഭവം ഉപയോഗിക്കാമെന്നാണ് മാവോയിസ്റ്റുകളുടെ കണക്കുകൂട്ടല്‍. മാവോയിസ്റ്റ് ആക്രമണ സാധ്യത പോലീസും തള്ളിക്കളയുന്നില്ല.
കേരളത്തില്‍ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഭവാനി വനമേഖലയില്‍ നിന്നുള്ള ആളാണ് മധു. അട്ടപ്പാടിക്ക് പുറമെ നിലമ്പൂര്‍, വയനാട് വനമേഖലകളിലും മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്. ഒരു വര്‍ഷം മുന്‍പ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് നിലമ്പൂര്‍ വനമേഖലയിലായിരുന്നു. മധുവിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളെക്കൂടി ഇനിയും പിടികൂടാനുണ്ടെന്ന വാര്‍ത്തയും മാവോയിസ്റ്റുകളുടെ പ്രതിഷേധ സാധ്യതയായാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ മാവോയിസ്റ്റ് വിരുദ്ധ സേനയെ ഇറക്കിയിട്ടുണ്ട്.മംഗളം ദിനപത്രമാണ് ഇത്ുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്
Discussion about this post