കേപ് ടൗണ്‍: ഒഴിവാക്കാനുള്ള ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഏഴ് റണ്‍സിന് ജ.ിച്ച് തുടര്‍ച്ചയായ പരമ്പര കൈക്കലാക്കി(21). നേരത്തെ ഇന്ത്യ ഏകദിന പരമ്പര 5-1ന് നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. ടെസ്റ്റ് പരമ്പരയില്‍ 1-2ന് തോറ്റ ഇന്ത്യ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ വ്യക്തമായ ആധിപത്യത്തോടെ ഏകദിന, ടി20 പരമ്പരകള്‍ തങ്ങളുടേതാക്കുകയായിരുന്നു.
സ്കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 172, ദ.ആഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റിന് 165.സുരേഷ് റെയ്നയാണ് മാന്‍ ഓഫ് ദ മാച്ച്.
173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് സ്കോര്‍ബോര്‍ഡില്‍ പത്ത് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ റീസ ഹെന്‍ട്രിക്സിനെ (7) നഷ്ടമായി. പിന്നാലെയെത്തിയ നായകന് ഡുമിനിയുമായി ചേര്‍ന്ന് ഡേവിഡ് മില്ലര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോര്‍ 45ല്‍ നില്‍ക്കെ മില്ലറും മടങ്ങി. 24 റണ്‍സായിരുന്നു മില്ലറുടെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിലെ ഹാറോ ഹെന്‍ട്രിച്ച് ക്ലാസനെ ഒരറ്റതത് കാഴ്ചക്കാരനായി നിര്‍ത്തി ഡുമിനി ബാറ്റിംഗിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്കോര്‍ 79ല്‍ നില്‍ക്കെ താളം കണ്ടെത്താന്‍ വിഷമിച്ച ക്ലാസനും മടങ്ങി. ഹര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. അര്‍ദ്ധശതകം നേടിയ ഡുമിനി പുറത്തായത് ഇന്ത്യക്ക് ആശ്വാസമായി
താക്കൂര്‍ എറിഞ്ഞ 18ാം ഓവറില്‍ ഒരു സിക്സും മൂന്ന് ഫോറുമടക്കം 18 റണ്‍സ് വാരി കൂട്ടിയ യോങ്കര്‍ ഇന്ത്യന്‍ മുഖങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. 19ാം ഓവര്‍ എറിഞ്ഞ ബുംറ 16 റണ്‍സ് വിട്ടുകൊടുത്തതോടെ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍സ്. എന്നാല്‍, ഈ ഓവറില്‍ 11 റണ്‍സ് മാത്രമാണ് ആതിഥേയര്‍ക്ക് നേടാനായത്.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശിഖര്‍ ധവാന്(47), സുരേഷ് റെയ്ന(43) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്കു ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
Discussion about this post