ലോകത്തിന് തന്നെ ഇനിയും പിടി കിട്ടാത്ത അത്ഭുത നിര്‍മ്മിതികളാണ് ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങള്‍. നിര്‍മ്മാണ ചാതുരി കൊണ്ടും, ശാസ്ത്രീയത കൊണ്ടും ഇനിയും പിടി കിട്ടാത്ത വിസ്മയങ്ങളാണ് അവ ലോകത്തിന് പകരുന്നത്. ഇതെങ്ങനെ അന്നത്തെ തലമുറക്ക് സാധ്യമായി എന്ന് അന്വേഷിച്ച് ഉത്തരം കിട്ടാതെ കഷ്ടപ്പെടുകയാണ് ഏറെ പുരോഗമിച്ചുവെന്ന് അവകാശപ്പെടുന്ന ആധുനിക ശാസ്ത്ര ലോകം.
അത്തരമൊരു വിസ്മയമാണ് ഇന്ത്യയിലെ പ്രമുഖ ശിവക്ഷേത്രങ്ങളെല്ലാം ഭൂപടം പരിശോധിക്കുമ്പോള്‍ നേര് രേഖയില്‍ വരുന്നുവെന്നത്.
വടക്ക് കേദാര്‍നാഥ് മുതല്‍ തെക്ക് രാമേശ്വരം വരെയുള്ള പല പ്രാചീന ശിവക്ഷേത്രങ്ങളും ഏകദേശം ഒരു നേര്‍രേഖയിലാണ് വന്ന് ഭവിക്കുന്നത് എന്ന കണ്ടെത്തല്‍ പുറത്തു വന്നിട്ട് വര്‍ഷങ്ങളായി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ഈ ക്ഷേത്രങ്ങള്‍ ഒരേ നേര്‍രേഖയില്‍ എങ്ങനെ പണികഴിപ്പിച്ചു എന്നുള്ളത് ഇന്നും ഒരത്ഭുതമായി തുടരുന്നു.
കേദാര്‍നാഥ് ക്ഷേത്രം, തെലങ്കാനയിലുള്ള കാളേശ്വരം ക്ഷേത്രം, ആന്ധ്രയിലുള്ള കാളഹസ്തി ക്ഷേത്രം, കാഞ്ചീപുരത്തുള്ള എകംബരേശ്വരാര് ക്ഷേത്രം, തമിഴ്നാട്ടിലെ ചിദംബരം നടരാജ ക്ഷേത്രം, രാമേശ്വരം ക്ഷേത്രം തുടങ്ങിയവയാണ് 79 41 54 എന്ന ദേശാന്തരരേഖയില് വരുന്നത്.
ഏതാണ്ട് ഒരേ ലോംഗിട്യൂടിലുള്ള പ്രമുഖ ശിവക്ഷേത്രങ്ങള്‍ ഇവ-
കേദാര്‍നാഥ്-കേദാര്‍നാഥ് ക്ഷേത്രം-(30.7352° N, 79.0669)
കാലേശ്വരം-കാലേശ്വര മുക്തീശ്വര ക്ഷേത്രം (18.8110, 79.9067)
ശ്രീ കാളഹസ്തി-കാളഹസ്തി ക്ഷേത്രം (13.749802, 79.698410)
കാഞ്ചിപുരം-ഏകംബരേശ്വര് ക്ഷേത്രം-(12.847604, 79.699798)
തിരുവണൈകാവല്‍-ജംബുകേശ്വര ക്ഷേത്രം-(10.853383, 78.705455)
തിരുവണ്ണാമലൈ-അണ്ണാമലൈ ക്ഷേത്രം-(12.231942, 79.067694)
ചിദംബരം-നടരാജ ക്ഷേത്രം-(11.399596, 79.693559)
രാമേശ്വരം- രാമേശ്വരസ്വാമി ക്ഷേത്രം-(9.2881, 79.3174)
പ്രാചീന ശിവക്ഷേത്രങ്ങളില്‍ അഞ്ചെണ്ണങ്ങള് പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ജലത്തെ പ്രതിനിധീകരിക്കുന്നത് തിരുവണൈക്കാവലും അഗ്നിയെ പ്രതിനിധീകരിക്കുന്നത് തിരുവണ്ണാമലയിലെ അരുണാചലവും, വായുവിനെ പ്രതിനിധീകരിക്കുന്നത് കാളഹസ്തിയും ഭൂമിയെ പ്രതിനിധീകരിക്കുന്നത് എകംബരേശ്വരാറും ആകാശത്തെ പ്രതിനിധീകരിക്കുന്നത് ചിദംബരത്തെ നടരാജ ക്ഷേത്രവുമാണ്.
കാളഹസ്തിയിലെ ദീപങ്ങള്‍ ശ്വസിക്കുന്ന ശിവ ലിംഗത്തെ കാണിക്കുന്നു. തിരുവണൈക്കാവലിലെ ശ്രീകോവിലില്‍ ഒരു ജലാശയത്തിന്റെ ഉറവിടമുണ്ട്. തിരുവണ്ണാമലയില്‍ എല്ലാ വര്‍ഷവും കാര്‍ത്തിക ദീപം കൊളുത്താറുണ്ട്. കാഞ്ചീപുരത്തെ ശിവ ലിങ്കം മണ്ണിനാലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. നടരാജ ക്ഷേത്രത്തിലെ വിഗ്രഹം ആകാരമില്ലാത്തതാണ്. ആകാശലിംഗമാണിവിടുത്തെ പ്രതിഷ്ഠ. തിരുവണ്ണാമലയില്‍ അഗ്നിലിംഗമാണ് പ്രതിഷ്ഠ. ഇവിടുത്തെ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നുവെന്നാണ് പറയുന്നത്.
Discussion about this post