കൊച്ചി: ആലപ്പുഴ ജില്ല കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തോമസ് ചാണ്ടിക്ക്തെറ്റായ സര്‍വ്വേ നമ്പറിലാണ് നോട്ടിസ് നല്‍കിയതെന്ന് കളക്ടര്‍ കോടതിയില്‍ സമ്മതിച്ചതോടെ ആണ് ഇത്. കളക്ടറെ രൂക്ഷമായ വിമര്‍ശനം നടത്തിയ കോടത് തോമസ് ചാണ്ടിക്ക് അയച്ച നോട്ടിസുകള്‍ റദ്ദാക്കാനും ഉത്തരവിട്ടു. തോമസ് ചാണ്ടിക്ക് നല്കിയ രണ്ട് നോട്ടിസുകളും ഹൈക്കോടതി റദ്ദാക്കി.
ജില്ലാ കലക്ടര്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വീഴ്ച സംഭവിക്കുന്നതെന്ന് ചോദിച്ച കോടതി തുടര്‍ച്ചയായി രണ്ട് നോട്ടീസുകള്‍ തെറ്റി നല്‍കിയെന്നും ഓര്‍മ്മിപ്പിച്ചു. ഇത് കലക്ടറുകെ കാര്യപ്രാപ്തിയില്ലായ്മയാണ് കാണിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. ജില്ലാ കലക്ടര്‍ നല്കിയ രണ്ടു നോട്ടീസുകള്‍ ഹൈക്കോടതി റദ്ദാക്കി.
തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്ബനിക്ക് കീഴിലെ ‘ലേക് പാലസ് റിസോര്‍ട്ട്’ നിലം നികത്തിയതായി ആലപ്പുഴ കലക്ടര്‍ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലം നികത്തിയെന്ന് കണ്ടെത്തിയതിന്റെ ആധികാരിക രേഖകള്‍ ലഭ്യമാക്കാത്ത സാഹചര്യത്തില്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയും മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫും ആണ് കോടതിയില്‍ ഹരജി നല്‍കിയത്. കലക്ടറുടെ ഈ നോട്ടീസ് നേരത്തെ ഹരജി പരിഗണിക്കവെ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
ഇനി തോമസ് ചാണ്ടിക്ക് വീണ്ടും നോട്ടിസയക്കണമെങ്കില് ആദ്യം മുതല്‍ നടപടികള്‍ തുടങ്ങേണ്ട സാഹചര്യമുണ്ടാകും. അതേസമയം കയ്യേറ്റം വ്യക്തമാകുകയാണെങ്കില്‍ വീണ്ടും നോട്ടിസയക്കാന്‍ തടസ്സങ്ങളില്ല.
Discussion about this post