ആറ്റുകാല്‍ പൊങ്കാലയിട്ട് മടങ്ങുന്ന കുടുംബത്തെ എട്ടംഗസംഘം ആക്രമിച്ചു. തിരുവനന്തപുരം വെമ്പായത്തിന് സമീപത്തായിരുന്നു സംഭവം. പൊങ്കാലയിട്ട ശേഷം ട്രാവലറില്‍ മടങ്ങുകയായിരുന്ന കുടുംബത്തെ എതിര്‍വശത്തു നിന്ന് വന്ന ബൈക്കിലെ മൂവര്‍ സംഘമായിരുന്നു ആക്രമിച്ചത്. ഇരുപതോളം സ്ത്രീകളും കുട്ടികളും ഈ സമയം വാഹനത്തിലുണ്ടായിരുന്നു. അക്രമികള്‍ മര്‍ദ്ദിച്ച ഡ്രൈവര്‍ അഖില്‍ മെഡിക്കല്‍ കോളേജിലാണ്. അക്രമികള്‍ ആറ്റുകാല്‍ പൊങ്കാലയെ അടക്കം അവഹേളിക്കുകയും ഉണ്ടായി.
എട്ടംഗ സംഘത്തിലെ നൗഫല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി റോഡ് ഉപരോധിച്ചു. സംഭവം പോലീസ് നിസ്സാരവല്‍ക്കരിക്കുകയാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്നും ഹിന്ദുഐക്യവേദി വ്യക്തമാക്കി.
Discussion about this post