അഗര്‍ത്തല: ത്രിപുരയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് വിപ്ലവ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി ബിജെപി വന്‍ വിജയം നേടുമ്പോള്‍ നിറഞ്ഞ ചിരിയോടെ അണികള്‍ക്ക് മുന്നില്‍ കൈകൂപ്പുകയാണ് ബിപ്ലവ് കുമാര്‍ ദേവ് എന്ന യുവനേതാവ്. ബിജെപി ദേശീയ നേതൃത്വം ചെങ്കോട്ടയില്‍ വിജയതേര് തെളിയിച്ച ബിപ്ലവ് കുമാറിനെ തന്നെ മുഖ്യമന്ത്രിയായി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തീരുമാനിച്ചാല്‍ വിപ്ലവമണ്ണിനെ ബിപ്ലവ് കുമാര്‍ തന്നെ നയിക്കും.
ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലാണ് ബിപ്ലവ് കുമാര്‍ ദേവ് മത്സരിച്ചത്. കഴിഞ്ഞതവണ ഒറ്റ സീറ്റു പോലുമില്ലാതിരുന്ന ബിജെപിയെ പടുകൂറ്റന്‍ വിജയത്തിലേക്കു നയിച്ചതില്‍ ഇദ്ദേഹത്തിനും വലിയ പങ്കുണ്ട്. മുഖ്യമന്ത്രി പദത്തിലേക്കു ബിപ്ലബ് കുമാറിന് എതിരില്ലെന്നാണു പാര്‍ട്ടിവൃത്തങ്ങള്‍ നല്കുന്ന സൂചന.ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണ് നാല്പത്തിയെട്ടുകാരനായ ബിപ്ലവ് കുമാര്‍ ദേബ്.
ത്രിപുരയിലെ സര്‍വേകളില്‍ ജനപ്രിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവാണു ബിപ്ലവ്്. ആര്‍എസ്എസുമായി അടുത്തബന്ധം പുലര്‍ത്തുന്നു ബിപ്ലവ് ബിജെപിയില്‍ സജീവമാകും മുന്‍പു സംഘപരിവാര്‍ പ്രവര്‍ത്തകനായിരുന്നു. ഡല്‍ഹിയില്‍ ഏറെക്കാലം പ്രഫഷനല്‍ ജിം ഇന്‍സ്ട്രക്ടര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു. 2016 ല്‍ ത്രിപുര ബിജെപി പ്രസിഡന്റ് ആകുന്നതിനു മുന്‍പു മധ്യപ്രദേശിലെ സത്ന എംപി ഗണേഷ് സിങ്ങിന്റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്നു.
…
Discussion about this post