കോഴിക്കോട്: ഒരു കോര്‍പറേഷന്റെ വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപി ജയിച്ചത് കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടെന്ന് സിപിഎം പൊളിറ്റ്ബ്യുറോ അംഗം എം.എ.ബേബിയുടെ കണ്ടെത്തല്‍. കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒരു കോണ്ഗ്രസുകാരന് പോലും ജയിക്കാത്ത ത്രിപുരയില്‍ ബിജെപി എങ്ങനെ ജയിച്ചു എന്ന് കെ.മുരളീധരന് തിരിച്ചടിച്ചു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ നിന്നു തല്ക്കാലം രക്ഷപ്പെടാന്‍ വേണ്ടി ത്രിപുരക്കാര്‍ ബിജെപിയെ ജയിപ്പിച്ചതാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപകല്‍ സമരം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്തിടെ നടന്ന ഷുഹൈബ് വധം കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിയുടെ ചെക്കു കേസ് ഒതുക്കി തീര്‍ക്കുന്നതില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ നടത്തിയതാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഷുഹൈബ് കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷം ഇല്ലാതിരുന്ന സ്ഥലത്താണെന്നും അതിന്റെ തൊട്ടടുത്ത ദിവസം ബിനോയിയുടെയും ബിനീഷിന്റെയും യാത്രാവിലക്ക് ഇല്ലാതാവുകയും ചെയ്തെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
Discussion about this post