കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതിന് കോടതിയെ സമീപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. ഇതു സംബന്ധിച്ച കമ്മീഷന് തീരുമാനം പരാതിക്കാരനെ അറിയിച്ചത് സര്‍ക്കാറാണ്
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അന്‍വര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ ക്രമക്കേടുകളുണ്ടെന്നും ഭാര്യയുടെ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചൊണ് സത്യവാങ്മൂലം സമര്‍പ്പിച്ചെന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്
ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്കും തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കൂടുതല്‍ പരിശോധനയ്ക്കായി ഈ പരാതി നല്‍കുകയായിരിന്നു
Discussion about this post