മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പോലിസ് പിടികൂടിയതായി സൂചന. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരുന്നതായാണ് വിവരം. അതേസമയം ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു. പോലീസ് ഹൈടെക് സെല്ലിന്റെ അന്വേഷണത്തില്‍ വിളിയെത്തിയത് കണ്ണൂരില്‍നിന്നാണെന്ന് വ്യക്തമായിരുന്നു. വൈകാതെ തന്നെ ഇയാളെ പിടികൂടുകയും ചെയ്തു.
സന്ദേശമെത്തുമ്പോള്‍ മുഖ്യമന്ത്രി ചെന്നൈയില്‍ ആശുപത്രിയിലായിരുന്നു. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളി എത്തിയത്.അദ്ദേഹം ഉടന്‍ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാനെയും അറിയിച്ചു. തുടര്‍ന്ന് അടിയന്തര അന്വേഷണത്തിന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.
Discussion about this post