കൊച്ചി: മുന്‍ സംസ്ഥാന വനിത കമ്മീഷന് അധ്യക്ഷയും കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് ഡി. ശ്രീദേവി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു . 79 വയസ്സായിരുന്നു.
കൊച്ചിയിലെ കലൂര്‍ ആസാദ് റോഡില്‍ മകന് അഡ്വ. ബസന്ത് ബാലാജിയുടെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന് നടക്കും.
മുന്‍ ഗവ.പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്
2007 മുതല്‍ 2012 വരെ വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷ ആയി പ്രവര്‍ത്തിച്ചു മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള അക്കാമ്മ ചെറിയാന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Discussion about this post