പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാക്കള്‍ ഹൈദരാബാദില്‍ അറസ്റ്റിലായി. എന്‍.രാമചന്ദര്‍ റാവു, കെ.ലക്ഷ്മണ്, ജി.കിഷണ്‍ റെഡ്ഡി തുടങ്ങിയവരെയാണ് പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്ക് മാര്‍ച്ച് നടത്താനിരിക്കവെയാണ് അറസ്റ്റ് നടന്നത്. സംസ്ഥാന ബി.ജെ.പി കാര്യാലയത്തിലേക്കും രാമചന്ദര്‍ റാവുവിന്റെ താമസസ്ഥലത്തേക്കും പോലീസ് സേനയെ അയച്ചിരുന്നു.
നാല് കൊല്ലം കഴിഞ്ഞിട്ടും കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ മോദിയുടെ സര്‍ക്കാരിന് കഴിഞ്ഞില്ലായെന്നും സ്വാതന്ത്ര്യം കഴിഞ്ഞ് 70 കൊല്ലം കഴിഞ്ഞിട്ടും കര്‍ഷക ആത്മഹത്യ തുടരുന്നുവെന്നും ചന്ദ്രശേഖര റാവു പരാമര്‍ശിച്ചിരുന്നു.
വിദ്യാഭ്യാസം, കൃഷി, നഗര വികസനം, മെഡിസിന് തുടങ്ങിയ മേഖലകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരു മാറ്റം കൊണ്ടുവരണമെന്നുള്ള ചന്ദ്രശേഖര റാവുവിന്റെ നിലപാട് മമതാ ബാനര്‍ജി വരവേറ്റിരുന്നു.
Discussion about this post