ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചരിലം നിയമസഭാ മണ്ഡലത്തിലെ മത്സരത്തില്‍ നിന്നും പിന്മാറുന്നുവെന്ന് സി.പി.ഐ.എം.സംസ്ഥാന ഘടകം അറിയിച്ചു. ബി.ജെ.പി നടത്തുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് പാര്‍ട്ടി വക്താവ് ഗൗതം ദാസ് പറഞ്ഞു. പിന്മാറാനുള്ള തീരുമാനം സി.പി.ഐ.എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായിരുന്ന രാമേന്ദ്ര നാരായണ്‍ ഡെബര്‍മ്മയുടെ മരണത്തെ തുടര്‍ന്നാണ് ചരിലം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്.
തങ്ങളുടെ സ്ഥാനാര്‍ത്ഥി മണ്ഡലത്തിന് പുറത്തുനില്ക്കാന് നിര്‍ബന്ധിതനായിരിക്കുകയാണെന്നും സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം പോലും അദ്ദേഹത്തിന് മണ്ഡലത്തില്‍ പ്രവേശിക്കാനാവുന്നില്ലെന്നും ബിജാന്ധന് തെരഞ്ഞെടുപ്പു കമ്മീഷന് നേരത്തെ നല്കിയ മെമ്മാറാണ്ടത്തില് ആരോപിച്ചിരുന്നു. മണ്ഡലത്തിലാകെ പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം നടന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടിരുന്നു. ഇത് സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് മത്സരത്തിനില്ലെന്ന് സിപിഎം അറിയിച്ചത്.
മാര്‍ച്ച് 12നാണ് ചരിലത്ത് വോട്ടെടുപ്പ്.
Discussion about this post