ആലപ്പുഴ: കൈകള്‍ അറ്റ്, പെയിന്റ് പോലു അടിക്കാതെ പേക്കോലം പോലെ നില്ക്കുന്ന ഇഎംഎസ് പ്രതി ആലപ്പുഴയിലെ വിപ്ലവകാരികള്‍ക്കും നാട്ടുകാര്‍ക്കും നിത്യക്കാഴ്ചയാണ്. ആറു വര്‍ഷത്തോളമായി ആലപ്പുഴ നഗരത്തിന്റെ നടുക്ക് ഈ പ്രതിമ നില്ക്കാന് തുടങ്ങിയിട്ട്. ഇതിനിടെ പ്രതിമയ്ക്ക് സമീപം ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നിരവധി യോഗങ്ങളും സമ്മേളനങ്ങളും ഇക്കാലയളവില്‍ നടന്നു. സിപിഎം സംസ്ഥാന സമ്മേളനം മൂന്ന് വര്‍ഷം മുമ്പ് നടന്നതും ആലപ്പുഴയിലായിരുന്നു.
അഖിലേന്ത്യാ നേതാക്കളടക്കം പെങ്കടുത്ത പ്രദര്‍ശനങ്ങളും പരിപാടികളും ആലപ്പുഴയില്‍ നടക്കുമ്പോള്‍ കമ്മ്യൂണിസ്റ്റാചാര്യന്റെ തകര്‍ന്ന പ്രതിമ മൂകസാക്ഷിയായിരുന്നു. ഇഎംഎസിന്റെ മരണശേഷം ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ആലപ്പുഴ പട്ടണത്തില്‍ ഏറെ ജനത്തിരക്കുള്ള നഗരചത്വരത്തിന് സമീപം പൂര്‍ണകായ പ്രതിമ സ്ഥാപിച്ചത്. സിപിഎം ജില്ലാകോടതി ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരുന്നു പ്രതിമാ സ്ഥാപനം. പിന്നീട് പലഘട്ടങ്ങളിലായാണ് പ്രതിമ തകര്‍ന്നത്.
ത്രിപുരയില്‍ ലെനിന് പ്രതിമ തകര്‍ത്തതിനെതിരെ കേരളത്തിലെ സിപിഎം നേതാക്കളും അണികളും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് മണ്മറഞ്ഞ ഇന്ത്യയിലെ തന്നെ സമുന്നത് നേതാവിന്റെ പൂര്‍ണകായ പ്രതിമ ഈ അവസ്ഥയില്‍ തുടരുന്നത്. നേരത്തെ സഖാവ് കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടതും ആലപ്പുഴയിലാണ്. സിപിഎം പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
Discussion about this post