ഷിംല: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ഇടവേളയില്‍ ഹിമാലയ തീര്‍ത്ഥാടനം നടത്തുകയാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. രണ്ടാഴ്ച നീണ്ടു നില്ക്കുന്ന ഹിമാലയന്‍ യാത്രയാണ് ഇത്തവണ.തന്റെ ജീവിതത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ രജനി ഹിമാലയന്‍ യാത്ര നടത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായ മഹാ അവതാര്‍ ബാബാജി വസിക്കുന്നതും ഹിമാലയത്തിലാണ്.
തീര്‍ത്ഥാടനത്തിനാണ് ഇവിടെ എത്തിയത്. ഈ യാത്ര വ്യത്യസ്തമായ അനുഭവമാണ്. ദൈവികവും മനോഹരവുമായ യാത്ര. ഇവിടെ രാഷ്ട്രീയം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രജനീകാന്തിന്റെ ഹിമാലയന്‍ പര്യടനം. ഡിസംബര്‍ 31 നാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിലപാട് രജനീകാന്ത് വ്യക്തമാക്കിയത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിറുത്തുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. കമലഹാസന് ഇന്ന് മുതല്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ യാത്ര നടത്തുമ്പോഴാണ് രജനികാന്ത് തീര്‍ത്ഥാടനം നടത്തുന്നത്. ആത്മീയ രാഷ്ട്രീയമാണ് തന്റേതെന്ന പ്രതികരണം നേരത്തെ രജനി നടത്തിയിരുന്നു.
Discussion about this post