നിദാഹാസ് ടി20യില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ടൂര്‍ണമെന്റില്‍ രണ്ടാം ജയമാണ് ഇന്ത്യ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങുക. കൊളംബോയില്‍ രാത്രി ഏഴിനാണ് മത്സരം. ആതിഥേയര്‍ക്കെതിരെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു. പിന്നീട് ബംഗ്ലാദേശിനെ തോല്പിച്ചു.
ഉദ്ഘാടന മത്സര ത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ലങ്കയുടെ ജയം. കുശാല്‍ പെരേരയുടെ പ്രകടനമാണ് ലങ്കക്ക് ജയം സമ്മാനിച്ചത്. 49 പന്തില്‍ 90 റണ്‍സ് നേടി ശിഖര്‍ ധവാന് വെടിക്കെട്ട് കാഴ്ചവെച്ചെങ്കിലും മറ്റ് ബാറ്റ്സ്മാന്മാര് പരാജയമായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
നായകന് രോഹിത് ശര്‍മയുടെ മോശം ഫോം ടീമിന് തലവേദനയാണ്. മനീഷ് പാണ്ഡെ, റിഷബ് പന്ത്, സുരേഷ് റെയ്ന എന്നിവരിലാണ് ബാറ്റിങ്ങിലെ പ്രതീക്ഷ, യുവ ബൌളര്‍മാരില്‍ ജയ്ദേവ് ഉനദ്ഘട് നിരാശയാണ് സമ്മാനിച്ചത്. വാഷിങ്ടണ്‍ സുന്ദര്‍, യുസ്!വേന്ദ്ര ചാഹല്‍ എന്നിവരില്‍ പ്രതീക്ഷയുണ്ട്. ബംഗ്ലാദേശിനെതിരായ തോല്‍വിയുടെ ആഘാതത്തിലാണ് ് ലങ്ക ടീം ഇറങ്ങുന്നത്.
Discussion about this post