തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ റോഡ് ഗതാഗതസുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രട്രേഡ് യൂണിയന് സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്നലെ അര്‍ധ രാത്രി ആരംഭിച്ചു. 24 മണിക്കൂര്‍ പണിമുടക്കില്‍ ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, ബിഎംഎസ്,എച്ച്എംഎസ് എന്നീ സംഘടനകളാണ് പങ്കെടുക്കുന്നത്.
സ്വകാര്യവാഹനങ്ങള്‍ ഓടിക്കുന്നതിനു തടസമില്ല. പാല്, പത്രം, ആശുപത്രി, വിവാഹം ഉള്‍പ്പെടെയുള്ളവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹ ന തൊഴിലാളികള്‍ക്കു ദോഷം വരുന്ന വ്യവസ്ഥകളാണു ബില്ലിലുള്ളതെന്നാണു ട്രേഡ് യൂണിയനുകളുടെ ആരോപണം.
രാത്രി 12 വരെയാണു പണിമുടക്ക്.
ഏകീകൃത ലൈസന്‍സിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളും നിയമലംഘനകള്‍ക്ക് കര്ശനശിക്ഷകളുമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന റോഡ് ഗതാഗത സുരക്ഷാ ബില്ലിലുള്ളത്.
Discussion about this post