മഡ്രിഡ്: സ്പാനിഷ് ലീഗില്‍ കീരീടപ്പോരാട്ടം കടുക്കുന്നു. ബാര്‍സിലോനയ്ക്ക് പിന്നാലെ റയല്‍ മഡ്രിഡിനും ജയിച്ചതോടെ ഇരു ടീമുകളും തമ്മിലുള്ള പോയിന്റെ് വ്യത്യാസം രണ്ടായി കുറഞ്ഞു. ലീഗില്‍ ഇരുടീമുകള്‍ക്കും നാല് വീതം മത്സരമാണ് ബാക്കിയുള്ളത്. ബാഴ്സയാണ് നിലവില്‍ മുന്നില്‍
ഗാരത് ബെയ്ല്, കരിം ബെന്‍സേമ, ലൂക്കാ മോഡ്രിച്ച് തുടങ്ങി പ്രമുഖ താരങ്ങളില്‍ പലരും പരുക്കുമൂലം പുറത്തിരുന്ന മല്‍സരത്തില്‍ അല്മേറിയയക്കെതിരെ മൂന്നു ഗോളിനായിരുന്നു റയലിന്റെ വിജയം. ഹാമിഷ് റോഡ്രിഗസ്(44-ാം മിനിറ്റ്), അര്‍ബെലോവ(84-ാം മിനിറ്റ്) എന്നിവര്‍ നേടിയ ഗോളുകള്‍ക്കൊപ്പം 49-ാം മിനിറ്റില്‍ അല്‍മേറിയ താരം മൗറോ ഡോസ് സാന്റോസ് വഴങ്ങിയ സെല്‍ഫ് ഗോളും റയലിന്റെ വിജയത്തിന് തുണയായി.
ഇന്നു പുലര്‍ച്ചെ നടന്ന മറ്റൊരു മല്‍സരത്തില്‍ പൊരുതിക്കളിച്ച വിയ്യാ റയലിനെ ഫെര്‍ണാണ്ടോ ടോറസ് 74-ാം മിനിറ്റില്‍ നേടിയ ഏക ഗോളിന് തോല്‍പ്പിച്ച അത്ലറ്റിക്കോ മഡ്രിഡ് 34 മല്‍സരങ്ങളില്‍ നിന്നും 75 പോയിന്റുമായി ലീഗിലെ മൂന്നാം സ്ഥാനം നിലനിര്‍ത്തി.
Discussion about this post