എറണാകുളം: എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങൾ കടലിൽ ഒളിപ്പിച്ചു വച്ചിട്ടുള്ള പലരുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് ആൻഡമാൻ നിക്കോബാർ. എത്ര കണ്ടാലും മതിവരാത്ത സ്വപ്‌നം പോലൊരു ദ്വീപ്. വൈവിദ്യങ്ങൾ നിറഞ്ഞ കാഴ്ച്ചകളാണ് ആൻഡമാനിൽ വിനോദഞ്ചാരികളെ കാത്തിരിക്കുന്നത്.
പലരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലമാണ് ഇതെങ്കിലും പണച്ചിലവ് മൂലം പലരും ഈ ട്രിപ്പ് മാറ്റി വയ്ക്കുകയാണ് പതിവ്. നിരവധി സ്വകാര്യ ഏജൻസികൾ ആൻഡമാനിലേക്ക് പാക്കേജുകൾ നടത്തുന്നുണ്ടെങ്കിലും അവയെല്ലാം ചിലവേറിയതാണ്. എന്നാൽ, കത്തി പാക്കേജുകളിൽ പോയി തലവയ്ക്കാതെ വളരെ കുറഞ്ഞ ചിലവിൽ ആൻഡമാനിലേക്ക് ഒരു യാത്രയൊരുക്കുകയാണ് ഇന്ത്യയുടെ സ്വന്തം ട്രാവൽ ഏജൻസിയായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി)യുടെ ആൻഡമാൻ പാക്കേജ്.
ആൻഡമാനിലെ പ്രധാന വിനോധസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഐആർസിടിസിയുടെ ഈ കിടിലൻ യാത്ര സെപ്റ്റംബർ 25ന് കൈാച്ചിയിൽ നിന്നാണ് ആരംഭിക്കുന്നത്. 5 രാത്രിയും 6 പകലും നീണ്ടു നിൽക്കുന്നതാണ് പാക്കേജ്. ആൻഡമാനിലെ പോർട്ട് ബെലയർ, ഹാവ്‌ലോക് ദ്വീപ്, നീൽ ദ്വീപ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം ഈ പാക്കേജിൽ ഉൾപ്പെടഒന്നു.
സ്‌പെറ്റംബർ 25ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ആൻഡമാൻ യാത്ര ആരംഭിക്കുക. ഉച്ചയോടെ പോർട്ട് ബ്ലെയറിലെത്തും. ആദ്യ ദിവസം, കോർബിനസ് കോവ് ബീച്ച്, സെല്ലുലാർ ജയിൽ എന്നിവ ഉൾപ്പെടെ എക്‌സ്‌പ്ലോർ ചെയ്യാം. പിന്നീടുള്ള ദിവസങ്ങളിൽ റോസ് ദ്വീപ്, നോർത്ത് ബേ ടൂർ, ക്രൂസ് കപ്പലിലെ ഹാവ്‌ലോക് യാത്ര, രാധാനഗർ ബീച്ച്, കാലാപത്തർ ബീച്ച്, നീൽ ബീച്ച്, ലക്ഷ്മൺപൂർ ബീച്ച്, എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങൾ ആസ്വദിക്കാം.
50,900 രൂപ മുതൽ, 64,420 രൂപ വരെയാണ് പാക്കേജിന്റെ നിരക്ക്. കുട്ടികൾക്ക് 38,250 രൂപ മുതൽ 46,250 രൂപ വരെയാണ്. വിമാന യാത്ര, ഹോട്ടൽ ചാർജ്, ഭക്ഷണം, ഗൈഡ് എന്നിവയെല്ലാം ഈ പാക്കേജിൽ ഉൾപ്പെടുന്നു. ഐആർസിടിസിയുടെ വെബ്‌സൈറ്റ് വഴി പാക്കേജ് ബുക്ക് ചെയ്യാം.
Discussion about this post