ഇന്ത്യയുടെ ചന്ദ്രയാന്‍-2 ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കും. ചന്ദ്രനെപ്പറ്റി കൂടുതല്‍ അറിയാന്‍ വേണ്ടിയാണ് ഈ ഉപഗ്രഹം വിക്ഷേപിക്കുന്നത്. രണ്ടാം തവണയാണ് ഇന്ത്യ ചന്ദ്രനിലേക്ക് ഉപഗ്രഹം അയക്കുന്നത്. 2008ലായിരുന്നു ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ഏപ്രിലില്‍ വിക്ഷേപിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒക്ടോബറില്‍ വിക്ഷേപിക്കും.
ഒരു ഓര്‍ബിറ്ററും ലാന്‍ഡറും ആറ് ചക്രമുള്ള റോവറും അടങ്ങുന്നതാണ് ചന്ദ്രയാന്‍-2. ഏകദേശം 800 കോടി രൂപയാണ് ചന്ദ്രയാന്‍-2വിന്റെ നിര്‍മ്മാണ ചിലവ്. ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നതിന് മുമ്പായി രണ്ട് വേറെ ഉപഗ്രഹങ്ങള്‍കൂടി മാര്‍ച്ച് അവസാനത്തോടെ വിക്ഷേപിക്കും.
Discussion about this post