കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ കേസിന്റെ വിചാരണക്ക്് യുഎപിഎ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റ അനുമതി കാത്തുനില്‍ക്കുന്നത് അപഹാസ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി നാളേക്ക് മാറ്റി. നേരത്തെ
കേസില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.. ജയരാജന്റെ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെ യുഎപിഎ ചുമത്തിയെന്ന് കാണിച്ചാണ് കേസിലെ പ്രതികളായ ജയരാജനും മറ്റ് നാല് പ്രതികളും ഹൈക്കോടതിയില്‍ സമീപിച്ചത്. ജസ്റ്റിസ് ബി കമാല്‍പാഷയാണ് ഹര്‍ജി പരിഗണിക്കുന്നത്.
Discussion about this post