കിഷാന്‍ഗര്‍: ഭൂനിയമ ദേദഗതിയുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ അവസ്ഥ പഠിക്കാന്‍ കഴിഞ്ഞ ദിവസം പഞ്ചാബിലെത്തിയ രാഹുല്‍ ഗാന്ധി കണ്ട കാഴ്ചകളും അനുഭവങ്ങളും എന്തെന്ന് അറിയില്ല. പക്ഷേ കടം കയറി ജീവിക്കാന്‍ കഴിയാതെ കര്‍ഷക ആത്മഹത്യ നിത്യ സംഭവമായി മാറിയ പഞ്ചാബില്‍ കര്‍ഷക വിധവകള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. പഞ്ചവത്സര പദ്ധതിയിലൂടെ സമൃദ്ധമായിരുന്ന കാര്‍ഷിക മേഖല രണ്ട് ദശാബ്ദമായി തകര്‍ന്നടിഞ്ഞ സ്ഥിതിയിലാണ്. നാലായിരത്തോളം കര്‍ഷകര്‍ കടക്കുരുക്ക് മുറുകി ആത്മഹത്യ ചെയ്തു. പാടെ തകര്‍ന്ന കാര്‍ഷിക സംസ്‌ക്കാരം പക്ഷേ ഇന്ന് വീണ്ടും ഉയിര്‍പ്പിനുള്ള വഴി തേടുകയാണ്.
15 വര്‍ഷം നീണ്ട കാലത്തിനിടയില്‍ വിധവകലായ നാലായിരത്തോളം സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവരില്‍ മിക്കവരും ഇന്ന് നല്ല ജീവിതം സ്വപ്‌നം കണ്ട് തുടഹ്ങിയിരിക്കുന്നു. കൃഷി നടത്തിയും കന്നുകാലികളെ വളര്‍ത്തിയും ഭര്‍ത്താക്കന്മാര്‍ തങ്ങളെ വിട്ടിട്ട് പോയിടത്ത് നിന്നും ജീവിതത്തെ വഴി തിരിച്ചു വിടുന്നതിന് നേതൃത്വം നല്‍കുന്നത് 4680 വിധവകളാണ്.
മാനസ, സംഗ്രൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിധവകളുള്ളത്. സംഗ്രൂരില്‍ 1,160 സ്ത്രീകളും മാന്‍സയില്‍ 1,080 സ്ത്രീകളും വിധവകളാണ്. ഈ വിഷയത്തില്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ഒരു എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ 2013 ല്‍ ഇവര്‍ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടിയിരുന്നു.
ഇവരില്‍ പലരും ട്രാക്ടര്‍ ഓടിക്കാനും നിലം ഉഴാനുമെല്ലാം പഠിച്ചുകഴിഞ്ഞു. പ്രായാധിക്യം തളര്‍ത്തുന്നുണ്ടെങ്കിലൂം ചിലര്‍ തങ്ങളുടെ നിലം പണയം വെച്ച് വീണ്ടും വായ്പ എടുത്തിരിക്കുകയാണ്. മറ്റു ചിലര്‍ നിലം പാട്ടത്തിന് നല്‍കിയിട്ടുണ്ട്. പഴയ വായ്പ തിരിച്ചടയ്ക്കാനായി നിലം കുറഞ്ഞ വിലയ്ക്ക് വിറ്റവര്‍ പോലുമുണ്ട്. കൃഷിയില്‍ നിന്നും വേണ്ടത്ര വരുമാനം ലഭിക്കാത്തതാണ് ഇവര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നമെന്ന് പഞ്ചാബില്‍ നിന്നുള്‌ല കൃഷി വിദഗ്ധര്‍ പറയുന്നു.
ഭൂമി ഏറ്റെടുക്കല്‍ നിയമമോ മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളോ പഞ്ചാബിലെ ഗ്രാമീണ കര്‍ഷകര്‍ക്ക് പ്രശ്‌നമല്ല. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമായി കാര്‍ഷിക സ്വപ്‌നങ്ങളിലേക്ക് അവര്‍ മടങ്ങി തുടങ്ങിയിരിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്ത് പിന്തുണ കിട്ടും എന്നാണ് അവരുടെ ചോദ്യം.
Discussion about this post