ഡല്‍ഹി: എഐസിസിയുടെ പ്ലീനറി സമ്മേളനത്തിന് തുടക്കമായി. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. എഐസിസിയുടെ 84ാം സമ്മേളനമാണിത്.സമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്തു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച സമ്മേളനത്തില്‍ ചര്‍ച്ചയാകും. കര്‍ണാടക, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഉടനെ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഷ്ട്രീയ സാന്പത്തിക വിഷയങ്ങളടക്കമുള്ള നാല് പ്രമേയങ്ങളും സമ്മേളനത്തില്‍ പാസാക്കും. എഐസിസി അംഗങ്ങളും പിസിസി അംഗങ്ങളുമുള്‍പ്പെടെ 13,000 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Discussion about this post