കോഴിക്കോട്; ഫറൂക്ക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ അധ്യാപകനെ പിന്തുണച്ച് കോളേജ് മനേജ്മെന്റ്. അധ്യാപകനായ ജൗഹര്‍ മുനവ്വറിന് അനുകൂലമായ നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ കുടുംബയോഗത്തിലാണ് താന്‍ ഫറൂഖ് കോളേജിലെ അധ്യാപകനായ ഇയാള്‍ വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും അപമാനിക്കുന്ന പ്രഭാഷണം നടത്തിയത്.
ഇതില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളജിനു മുന്നില്‍ പ്രതിഷേധം നടത്തിയിട്ടും ഇതുവരെ അധ്യാപകനെതിരേ നടപടി എടുക്കാനോ വിശദീകരണം ചോദിക്കാനോ മാനേജ്മെന്റ് തയ്യാറായിട്ടില്ല. സലഫി സ്വാധീനമുള്ള വ്യക്തികളുടെ കൈകളിലാണ് ഇപ്പോള്‍ ഫാറൂഖ് കോളജ്. മാനേജിങ് കമ്മിറ്റിയില്‍ ഭൂരിപക്ഷവും സലഫി ചിന്താധാരയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്.
പ്രസിഡണ്ട് പി.കെ അഹമ്മദ് കേരള നദ്വത്തുല് മുജാഹീദിന് സംസ്ഥാന വൈസ് പ്രസിഡണ്ടാണ്. സെക്രട്ടറി കെ.വി കുഞ്ഞമ്മദ്കോയയും സലഫി ചിന്താധാര പിന്‍പറ്റുന്ന വ്യക്തിയാണ്.മാസങ്ങള്‍ക്കു മുമ്പ് ഫാറൂഖ് കോളജിന്റെ വാര്ഷികത്തോടുനുബന്ധിച്ച് നടന്ന സമീര്‍ ബിന്‍സിയുടെ ഗസല്‍ സംഗീത പരിപാടിയും മാനേജ്മെന്റ് ഇടപെട്ട് മുടക്കിയിരുന്നു. ഗസല്‍ തുടങ്ങുന്നതിന്റെ മുമ്പെ അതിലെ വരികള്‍ കേള്‍പ്പിക്കണം എന്നാവശ്യപ്പെടുകയായിരുന്നു മാനേജ്മെന്റ്. ഇതുപൊലെ സലഫി വിരുദ്ധമായ എല്ലാത്തിനും കടിഞ്ഞാണിടാനാണ് കോളജ് അധികാരികള്‍ ശ്രമിക്കുന്നത്.
മലബാറിലെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ വലിയ പങ്കു വഹിച്ച ഫാറൂഖ് കോളേജ് ഇപ്പോള്‍ സലഫിസത്തിന്റെ പിടിയിലാണോ എന്ന ചോദ്യം ഉയരുകയാണ് സമീര്‍ ബിന്‍സിയുടെ ഗസല്‍ വിലക്കിയവരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും പറയുന്നു
Discussion about this post