ഡല്‍ഹി: ഇന്ത്യയുടെ തിരഞ്ഞെടുപ്പു പ്രക്രിയയെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ അനുവദിക്കാനാകില്ലെന്നു ഫെയ്സ്ബുക്കിന് ഇന്ത്യയുടെ മുന്നറിയിപ്പ്. ആവശ്യമെങ്കില്‍ ഫെയ്സ്ബുക് പോലുള്ള സമൂഹമാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും, ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഫേസ് ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയിലാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്.
Discussion about this post