കാഠ്മണ്ഡു: ഭൂകമ്പം നാശംവിതച്ച നേപ്പാളിനെ സഹായിക്കാന്‍ പാക്കിസ്ഥാന്‍ അയച്ച് നല്‍കിയത് ബീഫ് മസാല പായ്ക്കറ്റുകളും. ഹിന്ദു രാഷ്ട്രമായ നേപ്പാളില്‍ പശുവിനെ പരിപാവനമായി കാണുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് കൂടുതലും. കൂടാതെ ഗോവധം നിരോധനവും നിലവിലുണ്ട്. ഗോവധ നിരോധന നിയമം ലംഘിച്ചാല്‍ 12 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും നേപ്പാളില്‍. 1990 നു മുന്‍പ് വധശിക്ഷയാണ് നിയമലംഘിച്ചാല്‍ നല്‍കിയിരുന്നത്.
പാക്കിസ്ഥാന്റെത് നേപ്പാളികളെ അപമാനിക്കുന്ന നടപടിയാണെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു. ഇന്ത്യന്‍ രക്ഷാസംഘത്തിലെ ഡോക്ടര്‍മാരാണ് ഭക്ഷണ പായ്ക്കറ്റിലെ ബീഫ് അംശം കണ്ടെത്തുകയും അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത്.
സംഭവം പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയുടെയും ഇന്റലിജന്‍സ് മേധാവിയുടെയും ശ്രദ്ധയില്‍പെടുത്തി. സംഭവത്തില്‍ സത്യാവസ്ഥ ബോധ്യപ്പെടാന്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ വിഷയം നയതന്ത്ര തലത്തില്‍ ഉന്നയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post