ആസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റനായ സ്റ്റീവ് സ്മിത്ത് രാജസ്ഥാന് റോയല്‍സ് ഐ.പി.എല്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവിയും രാജിവെച്ചു. ഇന്ത്യന്‍ താരമായ അജിങ്ക്യ രഹാനെയായിരിക്കും ഇനിമുതല്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റന്‍.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് മാച്ചില്‍ പന്തില്‍ കൃത്രിമം കാട്ടിയത് മൂലം ആസ്ട്രേലിയന്‍ നായകസ്ഥാനവും സ്റ്റീവ് സ്മിത്ത് രാജി വെച്ചിരുന്നു.
Discussion about this post