തികച്ചും വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ എന്നും ബോളിവുഡിനെ വിസ്മയിപ്പിച്ച ആമിര്‍ ഖാന്. ഇനി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഓഷോ രജനീഷായും എത്തുന്നു. ആത്മീയ ആചാര്യനായ ഓഷോയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലാണ് ആമിര്‍ അഭിനയിക്കുന്നത്.
പുസ്തകങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും വിവാദങ്ങളിലിടം നേടിയ വ്യക്തിയാണ് ഓഷോ. ലോകത്താകമാനം അദ്ദേഹത്തിന് ആരാധകരും വായനക്കാരുമുണ്ട്. ജീവിത സത്യങ്ങള്‍ക്കും സ്ത്രീ പുരുഷ ബന്ധങ്ങള്‍ക്കും ലൈംഗികതയ്ക്കുമെല്ലാം പുതിയ നിര്‍വചനങ്ങള്‍ നല്കിയ ഓഷോയുടെ ജീവിതകഥ സിനിമയാക്കുമ്പോള്‍ അതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയേക്കും.
രണ്‍വീര്‍ സിങിനെയാണ് ആദ്യം കഥാപാത്രത്തിനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്‍ബീറിന് പകരം ഇപ്പോള്‍ അമീറിനെ നായക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
ആമിര്‍ അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ദംഗലും സീക്രട്ട് സൂപ്പര്‍സ്റ്റാറുമൊക്കെ ബോക്സ്ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയിരുന്നു.
ബോളിവുഡിലെ ഹിറ്റ്മേക്കറായ കരണ്‍ ജോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Discussion about this post