ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ ബാബുവിനെതിരായ അന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്‍ എം പോളിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍. വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് അന്വേഷണത്തില്‍ നിന്ന് ഒഴിവായി, കെ ബാബുവിന്റെ കീഴില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് അന്വേഷണത്തില്‍ നിന്ന് ഒഴിവായതെന്നാണ് സൂചന. കെ ബാബുവിന്റെ ചുമതലയുള്ള തുറമുഖ വകുപ്പില്‍ ഡയറക്ടര്‍ ആയിരുന്നു ജേക്കബ് തോമസ്.
ബാറുടമകളില്‍ നിന്ന് കെ ബാബു പത്ത് ലക്ഷം രൂപ വാങ്ങിയെന്ന ബിജു രമേശിന്റെ മൊഴിയെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നത്
Discussion about this post