ഡല്‍ഹിയിലെ ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ പഠിത്തത്തെക്കാള്‍ കൂടുതല്‍ ക്രമിനല്‍ പ്രവര്‍ത്തികള്‍ നടക്കുന്നുവെന്ന് ആരോപണം. ഡല്‍ഹിയിലെ പോതുപ്രവര്ത്തകനായ ഗോപാല്‍ പ്രസാദ് നല്കിയ ആര്.ടി.ഐ ഹര്‍ജിയുടെ അടസ്ഥാനത്തിലാണ് ജെ.എന്‍.യുവിലെ കേന്ദ്ര പബ്ലിക് റിലേഷന്‍സ് ഓഫീസ് ഈ ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടത്.
നിയമം ലംഘിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ജെ.എന്‍.യുവിലാണ്. കഴിഞ്ഞ ആറ് കൊല്ലത്തിനുള്ളില്‍ എല്ലാ മാസവും ശരാശരി 7 വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ 537 പരാതികള്‍ യൂണിവേഴ്സിറ്റിക്ക് ലഭിച്ചിട്ടുണ്ട്. മദ്യപിക്കുക, മയക്കുമരുന്ന് ഉപയോഗിക്കുക, മോശമായ ഭാഷയില്‍ സംസാരിക്കുക, പ്രതിഷേധവും കോലാഹലങ്ങളും സൃഷ്ടിക്കുക, മറ്റ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ മോശമായി പെരുമാറുക തുടങ്ങിയവയാണ് പരാതികള്‍.
300ലധികം പരാതികള്‍ മദ്യപാനത്തിനും കഞ്ചാവിന്റെ ഉപയോഗത്തിനുമെതിരെയാണ്. ദേശവിരുദ്ധ നയങ്ങള്‍ പ്രചരിപ്പിച്ചതിനും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനും പല വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. സിപിഐ വിദ്യാര്‍ത്ഥി സംഘടന നേതാവ് കനയ്യ കുമാറിന് 10,000 രൂപ പിഴയും ചുമത്തിയിരുന്നു.
Discussion about this post