ചെങ്ങന്നൂരില്‍ ചിലര്‍ക്ക് വോട്ടവകാശം നിഷേധിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ നീക്കം. വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ നിരവധി വ്യാജപരാതികളാണ് ചെങ്ങന്നൂര്‍ താലൂക്ക് ഓഫിസില്‍ ലഭിച്ചിട്ടുള്ളത്. മണ്ഡലത്തിലെ ബുധന്നൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മാത്രം അന്‍പതിലേറെ വ്യാജപരാതികളാണ് ലഭിച്ചത് സിപിഎം പ്രവര്‍ത്തകരുടെ പേരിലാണ് തഹസീല്‍ദാര്‍ക്ക് ചിലരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കാണിച്ച് പരാതികള്‍ ലഭിച്ചിരിക്കുന്നത്.
വോട്ടര്‍ പട്ടികയിലുള്ള ചില ആളുകള്‍ സ്ഥലത്ത് താമസക്കാരല്ലെന്ന് കാണിച്ചും മറ്റുമാണ് തഹസീര്‍ദാര്‍ക്ക് പരാതികള്‍ ലഭിച്ചിട്ടുള്ളത്. പലരും ഹിയറിംഗിന് താലൂക്കില്‍ ഹാജരാവാന്‍ നോട്ടിസ് ലഭിച്ചപ്പോഴാണ് വിവരം അറിയുന്നത്. സ്ഥലത്തെ സ്ഥിരം താമസക്കാരുള്‍പ്പടെ നിരവധി പേര്‍ക്ക് ഇത്തരത്തില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഉള്ളവരുണ്ട് ഇത്തരത്തില്‍ നോട്ടിസ് ലഭിച്ചവര്‍.
ഹിയറിംഗ് നോട്ടിസ് അറിയാതെ പോകുന്നവര്‍ക്കും ഹിയറിംഗിന് എത്താന്‍ കഴിയാത്തവര്‍ക്കും വോട്ട് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും.
ഇതിനിടെ സിപിഎമ്മാണ് ഇത്തരം വ്യാദപരാതിക്ക് പിന്നിലെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചു. തങ്ങളുടെ വോട്ടു നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേതാക്കള്‍ പറയുന്നു. മണ്ഡലത്തിലുടനീളം നിരവധി പേര്‍ക്ക് വ്യാജപരാതിയെ തുടര്‍ന്ന് ഹിയറിംഗിന് നോട്ടിസ് ലഭിച്ചിട്ടുണ്ട്.
ഇതിനിടെ
ഇതിനിടെ താനറിയാതെ തന്റെ പേരില്‍ മൂന്ന് പേര്‍ക്കെതിരെ താലൂക്ക് ഓഫിസില്‍ ആരോ പരാതി നല്കിയിരിക്കുന്നുവെന്ന് ബുധന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ മനോജ് പറയുന്നു. തന്റെ ഐഡി പ്രൂഫ് ഉപയോഗിച്ചാണ് പരാതി നല്‍കിയിരിക്കുന്നതെന്നും മനോജ് പറയുന്നു.
വ്യാജപരാതിക്കെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഏത് വിധേനയും എതിരാളികളുടെ വോട്ട് നഷ്ടപ്പെടുത്താനാണ് എതിരളികളുടെ ശ്രമമെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.
Discussion about this post